Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീയൊഴികെ നീയൊഴികെ ആരുമില്ലീശോ

നീയൊഴികെ നീയൊഴികെ ആരുമില്ലീശോ!
സ്നേഹമയമേ! വിശുദ്ധി നീതിനിറവേ

നീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശ
നീ എൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം;- നീ..

എന്നും എങ്ങും യേശു നീ എന്നോടു കൂടവേ
അന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ;- നീ…

ജീവനേക്കാൾ നീ വലിയോൻ ആകുന്നെനിക്കു
ഭൂവിലറിവാൻ നിനക്കു തുല്യം മറ്റില്ലേ?;- നീ…

തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ?
നിന്നരുമ നാമം അടിയാനു സമസ്തം;- നീ…

5. മംഗലമേ! എൻ ധനമേ! ക്ഷേമദാതാവേ!
ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ!;- നീ…

നീയെൻ പാറ നീയെൻ പാറ
നീയെന്‍റെ ഉറവിടമല്ലേ
Post Tagged with


Leave a Reply