Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവെ

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവേ
വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും

യേശുവിൻ നാമത്തിൽ വന്നിതാ ഞങ്ങൾ
ആശിഷം തരിക നിൻ വാഗ്ദത്തം പോലെ

പരിശുദ്ധാത്മാവിൻ സഹായത്തെ നൽകി
ശരിയായി പ്രാർത്ഥിപ്പാനഭ്യസിപ്പിക്ക

ലോകത്തിൻ ചിന്തകൾ ലേശമില്ലാത്ത
ഏകമാം മാനസം തന്നരുളേണം

ശുദ്ധമാം കൈകളുയർത്തുവാനായി
ശുദ്ധനാം നാഥനേ! നീ കൃപ ചെയ്ക

ചോദിപ്പിൻ നൽകും ഞാനെന്ന നിൻ വാക്കിൽ
മോദമോടാശ്രയം വച്ചു നിൻ മക്കൾ

എണ്ണമില്ലാത്ത നിൻ കൃപകൾക്കായി
നന്ദിയും സ്തോത്രവും എന്നേക്കും ആമേൻ

നിന്‍റെ എല്ലാ വഴികളിലും ദൈവത്തെ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ നിൻ ക്രൂശു
Post Tagged with


Leave a Reply