Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിരന്തരം ഞാൻ വാഴ്ത്തിടുമേ

നിരന്തരം ഞാൻ വാഴ്ത്തീടുമേ
നിത്യനാം എൻ യഹോവയെ
അനുദിനം തൻ നൻമകൾക്കായ് ആയിരം
തോതങ്ങളർപ്പിച്ചീടാം

നാം തോത്രം ചെയ്തിടാം ഗീതം പാടിടാം
യഹോവ നല്ലവനല്ലോ
ഹല്ലേലൂയ്യാ പാടിടാം പിൻപേ ഗമിച്ചീടാം
അല്ലലെല്ലാം തീർക്കും കർത്തന്

ഈ ലോകജീവിതകാലമെല്ലാം-
കൺമണിപോലെ കാത്തല്ലോ
കാരുണ്യമാം തൻ തിരുക്കരത്താൽ
മാറോടണച്ചെന്നെ പാലിച്ചല്ലോ;- നാം തോത്രം

എൻ ഇമ്പ തുമ്പകാലങ്ങളിൽ നിൻ
ഇമ്പസ്വരം കേട്ടല്ലോ
നേഹപ്രതീകമാം യേശുനാഥാ
സ്നേഹത്തിൻ പാതയിൽ നയിച്ചീടണേ;- നാം തോത്രം

ഞാനോ ലോകാവസാനത്തോളം
കൂടെയുണ്ടുരച്ചോനെ
ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ
കർത്താവേ വേഗം നീ വന്നീടണേ;- നാം തോത്രം

നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
നിന്തിരു വചനത്തിൽ
Post Tagged with


Leave a Reply