Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിർണ്ണയമെന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ

നിർണ്ണയമെന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ
ഗുണങ്ങളോരൊന്നെണ്ണിയാൽ കണക്കില്ലൊട്ടും പ്രിയന്‍റെ

നന്ദിയുണ്ടെനിക്കു വന്ദനം ചൊല്ലുന്നേൻ
മാനമൊ നിനക്കു ഘനമോടേകുന്നേൻ

സ്നേഹത്തിൻ നീളം വീതിയും ഉയരം ആഴം എന്തഹോ
ഇഹദിനങ്ങളൊക്കെയും ഉയർത്തി പാടിക്കൊൾകഹോ; –

തികഞ്ഞ ജീവൻ ഹൃദയെ പകർന്നുകൊണ്ടിതാകവെ
പഴയജീവൻ പുതുതായ് വഴിഞ്ഞൊലിച്ചു നദിയായ്; –

ക്രിസ്തുസന്തോഷം പൂർണ്ണമെ ആനന്ദം പരിപൂർണ്ണമെ
സ്വസ്തമേവം ഭൂമിമേൽ ഖിന്നതയൊട്ടുമില്ല മേൽ; –

നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ
നിർമ്മലമായൊരു ഹ്യദയമെന്നിൽ
Post Tagged with


Leave a Reply