Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ

നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ
നിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽ
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ (2)
ക്രൂശിതന്‍റെ രൂപം യേശുവിന്‍റെ സ്നേഹം (2)

യേശുവിൽ ഒന്നാകാം സ്നേഹം നുകരാം
സോദരഹ്യദയത്തിൽ സ്നേഹം പകരാം
ആകാശത്തിൻ കീഴിൽ ആ…നാമം
അതാണുരക്ഷാനാമം ഈ…ഭൂവിൽ
യേശു എന്ന നാമം രക്ഷയേകിടുന്നു
നിത്യ ജീവനേകും നാമമേറ്റു പാടാം

അനുപമഗീതികളാൽ വാഴ്ത്താം പരനെ
അനുപദമാ വഴയിൽ ചേരാം ദിനവും
അനന്തസ്നേഹം നല്കും ആ..ഹ്യദയം
നിദാന്ത സ്നേഹം പകരും ആ…വചനം
ഒന്നുചേർന്നു പാടാം ദിവ്യസങ്കീർത്തനം
മന്നിലാർത്തുപാടാം മധുരസങ്കീർത്തനം

നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക
നിർണ്ണയമെന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ
Post Tagged with


Leave a Reply