Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ

നിസ്തുലനാം നിർമ്മലനാം
ക്രിസ്തുവിനെ സ്തുതിച്ചിടുവിൻ

അദൃശ്യനാം ദൈവത്തിൻ പ്രതിമയവൻ
ദൈവിക തേജസ്സിൻ മഹിമയവൻ
ആദിയവൻ അന്തമവൻ
അഖിലജഗത്തിനും ഹേതുവവൻ;-

വാർത്തയായിരുന്നവൻ ജഡമെടുത്തീ
പാർത്തലത്തിൽ വന്നു പാർത്തതിനാൽ
നമുക്കു തന്‍റെ നിറവിൽ നിന്നും
കൃപമേൽ കൃപ ലഭിപ്പാനിടയായ്;-

ദൈവവിരോധികളായതിനാൽ
ന്യായവിധിക്കു വിധേയർ നമ്മെ
ദൈവമക്കൾ ആക്കിയല്ലോ
ജീവനും തന്നവൻ സ്നേഹിച്ചതാൽ;-

തൻകൃപയിൻ മഹിമാധനത്തെ
നിത്യയുഗങ്ങളിൽ കാട്ടിടുവാൻ
മർത്യർ നമ്മെ അവനുയർത്തി
സ്വർഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി;-

വിണ്ണിലും മണ്ണിലും ഉള്ളതെല്ലാം
പിന്നെയും ക്രിസ്തുവിലൊന്നാകും
പൂർണ്ണതയിൽ ദൈവികമാം
നിർണ്ണയങ്ങൾ നിറവേറിടുമേ;-

ഞാനെന്‍റെ കണ്ണുയർത്തുന്നു
ഞാൻ പാടിടും എൻ യേശുവേ
Post Tagged with


Leave a Reply