Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിത്യനായ യഹോവയെ! ലോക വൻകാട്ടിൽ

നിത്യനായ യഹോവയെ!
ലോക വൻകാട്ടിൽ
ബലഹീനൻ ആയ എന്നെ
നടത്തി താങ്ങേണനേ
സ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പം
എനിക്കു തരേണമേ

നിത്യ പാറ തുറന്നിട്ട്
ജീവജലം നൽകുക
അഗ്നിമേഘത്തൂണുകൊണ്ടു
പാതനന്നായ് കാണിക്ക
ബലവാനേ! ബലവാനേ!
രക്ഷ നീ ആകേണമേ

യോർദ്ധാനെ ഞാൻ കടക്കുമ്പോൾ
ഭയം എല്ലാം മാറ്റുക
മൃത്യുവിനെ ജയിച്ചോനേ!
കനാനിൽ കൈക്കൊള്ളുക
നിന്നെമാത്രം, നിന്നെമാത്രം
ഞാൻ എന്നേക്കും സ്തുതിക്കും

നിത്യരാജാ നിന്നെ വണങ്ങുന്നേ
നിത്യനായ ദൈവം നിന്‍റെ സങ്കേതം
Post Tagged with


Leave a Reply