Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നിത്യരാജാ നിന്നെ വണങ്ങുന്നേ

നിത്യരാജാ നിന്നെ വണങ്ങുന്നേ
സത്യപാതയിൽ നടത്തി പാലിക്ക

പാപ സമുദ്രത്തിൽ വളഞ്ഞോടിയോരെന്‍റെ
പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലിൽ
ഏറ്റിയെന്‍റെ മാനസത്തിന്‍ നീറ്റലകറ്റി
പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ
ഏറ്റവും നമിച്ചിടുന്നു നന്ദിയാൽ

കോട്ടവും വികടവും നിറഞ്ഞ ലോകത്തിൽ
വാട്ടമേതും ഏശിടാതെ പോര്‍ നടത്തുവാന്‍
കൂടുകാര്‍ അധികമെനിക്കില്ലയെങ്കിലും
ഓട്ടം തികച്ചെന്‍ വിരുതെടുപ്പാന്‍
നീട്ടിടുന്നു കൈകളെ നീ താങ്ങുക

അങ്കികൾ അലക്കി വെള്ളയാക്കി വെക്കുവാന്‍
ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ
ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ
എന്‍ കണവാ നിന്‍ പാതെ വരുന്നേ
മങ്കയാമെനിക്ക് നിന്നെ മാത്രമേ

ഞാൻ ആരെ ഭയ​പ്പെടും എന്‍റെ വിശ്വാസ ജീവിതത്തിൽ
നിത്യനായ യഹോവയെ! ലോക വൻകാട്ടിൽ
Post Tagged with


Leave a Reply