Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണമായി

ഞാൻ എന്നെ നല്കിടുന്നെ
സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
കുശവന്‍റെ കയ്യിലെ മൺപാത്രം പോൽ
എന്നെയൊന്നു നി പണിയേണമേ (2)

ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവിൽ ഞാൻ
ജീവൻ പോകുവോളം
നിന്നോട് ചേർന്നു നിൽപ്പാൻ (2)

കൃപയേകണെ നിന്നാത്മാവിനാൽ
സമ്പൂർണ്ണമായി നിലനിന്നിടാൻ (2)
നിൻ ജീവൻ നല്കിയതാൽ
ഞാനെന്നും നിന്റേതല്ലെ
പിന്മാറിപോയിടുവാൻ
ഇടയാകല്ലെ നാഥാ (2)

നിൻ രക്ഷയെ വർണ്ണിക്കുവാൻ
നിൻ ശക്തിയാൽ നിറച്ചീടുക(2)
വചനത്താൽ നിലനിന്നിടാൻ
നാഥാ നിൻ വരവിൻ വരെ
നിന്നോട് ചേർന്നിടുവാൻ
എന്നെ ഒരുക്കീടുക (2);- ഞാൻ…

ഞാൻ എന്നെ നിൻ കൈയിൽ നല്കീടുന്നു
ഞാന്‍ എങ്ങനെ മിണ്ടാതിരിക്കും
Post Tagged with


Leave a Reply