Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനെന്‍റെ കണ്ണുയർത്തുന്നു

ഞാനെന്‍റെ കണ്ണുയർത്തുന്നു
സഹായമരുളും കുന്നിന്മേൽ
മീതെ ആകാശം താഴെ ഭൂമി പാതാളം
നിർമ്മിച്ചവന്‍റെ കൺകളിലേക്ക്

യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻ
ആദ്യനുമന്ത്യനുമവൻ
സ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻ
ജയം നൽകി നടത്തുന്നെന്നെ;-

പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കുകയില്ല
യഹോവാ വലഭാഗേ വഴുതാതെ പാലിക്കും
തണലേകി നടത്തുന്നെന്നെ;- ഞാനെ…

പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻ
രോഗോപശാന്തി സൂര്യൻ
വിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകി
മുട്ടില്ലാതെ പുലർത്തുന്നെന്നെ;- ഞാനെ…

മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയും
ശാപവും നീക്കിത്തന്നവൻ
മരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻ
മൃത്യുഭയം നീക്കി നടത്തും;- ഞാനെ…

ഞാനെന്നും സ്തുതിക്കും എൻ പരനെ തിരുമനുസുതനെ
നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
Post Tagged with


Leave a Reply