Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ പടുമീനാളിനി മോദാൽ കുഞ്ഞാട്ടിൻ വിലയേറും

ഞാൻ പാടുമീനാളിനി മോദാൽ
കുഞ്ഞാട്ടിൻ വിലയേറും
രക്തത്താലെന്നെ വീണ്ടതിനാൽ

വെറും വെള്ളിയല്ല എന്നെ വാങ്ങുവാൻ
പൊൻ-വൈരമോ അല്ല മറുവിലയായ്
എൻ പേർക്കു യാഗമായ് തീർന്നവനാം
ദൈവകുഞ്ഞാട്ടിൻ വിലയേറും
രക്തത്താലെന്നെ വീണ്ടതിനാൽ;- ഞാൻ…

അതിദുഃഖിതനായ് ഭൂവിൽ തീർന്നു ഞാൻ
വൻ പീഢയാൽ വലഞ്ഞീടും നാൾ
എന്നേശു മാർവ്വതിലാശ്വാസം-
കൊണ്ടു നിത്യം പാടും മോദമായ്
സ്തുതി സ്തോത്രം യേശുവിന്;- ഞാൻ…

കുരുശും ചുമലേന്തിയ നാഥനെ
യെറുശലേം വഴി പോയവനെ
കുരിശിൽ ചിന്തിയ ചോരയാൽ
പുതുജീവമാർഗ്ഗത്തിൽ ഞാൻ നടപ്പാൻ
നാഥാ അരുൾക കൃപ;- ഞാൻ…

തിരുവാഗ്ദത്തമാം ആത്മമാരിയാൽ
എന്നെ നനയ്ക്കണമേ കൃപയാൽ
നിന്നോളം പൂർണനായ് തീർന്നു ഞാൻ
സർവ്വ ഖിന്നതയാകെയകന്നു വിണ്ണിൽ
അങ്ങു ചേർന്നിടുവാൻ;- ഞാൻ…

ഞങ്ങൾക്ക് ജയമുണ്ട്
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം
Post Tagged with


Leave a Reply