Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ യഹോവയെ നിത്യം സ്തുതിക്കും

ഞാൻ യഹോവയെ നിത്യം സ്തുതിക്കും
അവനിൽ എന്നും ഞാൻ ആശ്രയിക്കും
അവന്‍റെ പാതയെ പിൻ തുടരും
തന്‍റെ കൽപ്പന ആചരിക്കും

എന്‍റെ കഷ്ടങ്ങളിൽ എന്‍റെ ദുഃഖങ്ങളിൽ
നീ മാത്രമല്ലാതെ ആരുമില്ല.

ലോകത്തിൽ മോഹത്താൽ ഞാൻ ഓടിയപ്പോൾ
പാപത്തിൽ മുഴുകി ഞാൻ ജീവിച്ചപ്പോൾ
പ്രിയന്‍റെ സ്നേഹം മാടിവിളിച്ചു എന്നെ
തൻ പ്രിയമകനാക്കി തീർത്തുവല്ലോ;

അവന്‍റെ കൽപ്പനകൾ ആചരിപ്പാൻ
ഥന്‍റെ കൃപയിൽ നിത്യം വളരാൻ
അന്നന്നുവേണ്ടുന്ന മന്നരയ നൽകി
അനുദിനമവനെന്നെ പോറ്റിടുന്നു;

ഞാൻ യോഗ്യനല്ല യേശുവെ
ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും
Post Tagged with


Leave a Reply