Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനെന്‍റെ യേശുവെ വാഴ്ത്തി വണങ്ങിടും ജീവിതനാ

ഞാനെന്‍റെ യേശുവെ വാഴ്ത്തി വണങ്ങിടും
ജീവിതനാൾകളെല്ലാം
പാവനമായെന്നെ പാലിച്ചതോർക്കുമ്പോൾ
സ്നേഹമെന്നിൽ ഏറുന്നേ(2)

എന്‍റെ സങ്കേതം നീയല്ലയോ
എന്‍റെ ആശ്രയവും നീയല്ലൊ
എന്‍റെ ഉറവുകൾ അഖിലവും നിന്നിലെ
എന്നും ആകുന്നെൻ പ്രാണപ്രിയാ(2)

മൃത്യവിൻ വായിൽനിന്നും വീണ്ടെടുത്തോനെ
മഹത്വപ്പെടുത്തും നിന്നെ
ഞാൻ നിന്നെ സ്നേഹിച്ചു സേവിച്ചീ മരുവിതിൽ
നിൻ നാമത്തെ ഘോഷിക്കും;-

സീയോനിൻ നാഥാ നിൻ സ്നേഹമെനിക്കിഹെ
എത്രയോ ആശ്ചര്യമെ
നിൻ വിളിയോർത്തു ഞാൻ നിന്നെ പിൻഗമിപ്പാൻ
മുറ്റും സമർപ്പിക്കുന്നേ;-

പർവ്വതങ്ങൾ ചുറ്റിനില്ക്കും ശാലേം സമം
കാത്തല്ലോ നിൻ ജനത്തെ
ആശ്രയം നിന്നിൽ ഞാനെന്നുംവച്ചതിനാൽ
ശാശ്വത ശാന്തിയുണ്ട്;-

നീവരും നാളിൽ നിനക്കു തുല്യനായ്
നില്പാൻ ഞാൻ വാഞ്ചിക്കുന്നേ
ഞാൻ നിന്‍റെ നീതിയിൽ തികഞ്ഞിടുവാനായ്
നിൻ കൃപ ചെയ്യേണമേ;-

ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും
ഞാനെന്‍റെ സഭയെ പണിയും
Post Tagged with


Leave a Reply