Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും

ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും
ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേ

പഥ്യമാം വചനത്താൽ എഴയെന്നെ
നിത്യവും നടത്തിടും ആത്മനാഥൻ
എന്‍റെ ഉപനിധി കാത്തിടുവാൻ
സർവ്വവല്ലഭനെൻ കൂടെയുണ്ട്
ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ;- ഞാൻ…

ജീവിത ഭാരങ്ങൾ ഏറിവന്നാൽ
കലങ്ങിടാതെ ഞാൻ മുന്നേറുമേ
കണ്ണുനീർ താഴ്വര അതിൽ നടന്നാൽ
ആനന്ദനദിയാക്കി മാറ്റിടുമേ
ഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ…

ജീവിത സാഗരമതിലുയരും
ശോധനയാം വൻ തിരകളിൽ ഞാൻ
മുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച-
അനുദിനം നടത്തിടുമേ
ഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ…

വേഗം ഞാൻ വന്നിടാം വീടൊരുക്കി
എന്നുരചെയ്തയെൻ പ്രാണനാഥൻ
വന്നിടുമേ വേഗം മേഘാരൂഢനായ്
ആയതെൻ പ്രത്യശ ഭാഗ്യമിതേ
ആകയാൽ പ്രിയനെ വാഴ്ത്തിടുന്നേ;- ഞാൻ…

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും
ഞാനുമെന്‍റെ ഭവനവുമോ ഞങ്ങൾ യഹോവയെ
Post Tagged with


Leave a Reply