Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞങ്ങൾക്കുള്ളവൻ ദൈവം

ഞങ്ങൾക്കുള്ളവൻ ദൈവം ഞങ്ങൾക്കുള്ളവൻ
ഞങ്ങളോ അവനുള്ളവർ
ശരണം തന്‍റെ ചിറകടിയിൽ
ഹാ! എത്ര ഭാഗ്യമിത്

ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ
ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ
ഞാനും എന്‍റെ കുടുംബവുമോ ഞങ്ങൾ
യഹോവയെ സേവിക്കും

അനർത്ഥങ്ങളെ അണുവിട നീക്കി
കാത്തു കൺമണിപോലെ
ഏറ്റവും അടുത്ത തുണയല്ലോ
ഹാ! എത്ര ഭാഗ്യമിത്

ഉറങ്ങുന്നില്ല അവൻ മയങ്ങുന്നില്ല
ഉറപ്പുള്ള കോട്ടയവൻ
വലഭാഗത്തവൻ തണലല്ലോ
ഹാ! എത്ര ഭാഗ്യമിത്

താതനവൻ മക്കൾ ഞങ്ങൾ
ഈ ബന്ധം ശാശ്വതമെ
നാഥനവൻ ഈ ഭവനമതിൽ
ഹാ! എത്ര ഭാഗ്യമിത്

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും
ഞാൻ പാപിയായിരുന്നെന്നെശു എന്നെത്തേടി
Post Tagged with


Leave a Reply