Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാനോടി നിന്നിൽ അണയുന്നേ

ഞാനോടി നിന്നിൽ അണയുന്നേ
സങ്കേതമാകും വൻ പാറയേ
സന്തോഷം നീയെൻ സർവ്വവും നീയേ
ഇല്ലാ മറ്റാരും ആശ്രയമായ്

കണ്ണുനീർ തൂകും വേളകളിൽ
എന്നിൽ കനിയും വല്ലഭനേ
മുറ്റും തരുന്നു എന്നേ നിൻ കൈകളിൽ
നിൻ ഹിതം പോലെന്നേ പണിയണേ

എല്ലാരുമെന്നെ തള്ളിടുമ്പോൾ
യേശുവേ നീ എന്നെ കൈവിടല്ലേ
നീറും നിരാശയും വേദനയും
പുർണ്ണമായ് മാറിടും നിൻ കൃപയാൽ;-

നിത്യതയോളം നടന്നിടുവാൻ
അത്യന്തശക്തി പകർന്നിടണേ
ശ്വാശ്വത നാട്ടിലെ വാസത്തിനായ്
ആശയോടേശുവേ കാത്തിടുന്നേ;-

ഞാനൊരിക്കൽ ഞാനൊരിക്കൽ എത്തുമെന്‍റെ
ഞാനിതാ പോകുന്നു ഞാൻ
Post Tagged with


Leave a Reply