Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ

ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ നിന്‍റെ ഭവനമതിൽ
പതിനായിരങ്ങളിൽ അതിശ്രേഷ്ടനാകും തിരുമുഖം ദർശിക്കുവാൻ(2)
ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ…

പരദേശിയായി ഞാൻ പാർത്തെന്നാലും പരിപാലിച്ചീടാമെന്നും
പരിശോധനകളെ ധരണം ചെയ്വാൻ കരുത്തേകി നടത്താമെന്നും;
പരമോന്നതനാം പരിശുദ്ധ ദേവന്‍റെ അരുമസ്വരം കേട്ടു ഞാൻ(2)

മനുഷ്യരിലാശ്രയം കണ്ടിടാതെ ബലവാനാം നിൻസവിധേ
പ്രഭുക്കളിലാശ്രയം വച്ചിടാതെ ബലവാനാം നിൻസവിധേ;
അതിമോദമോടെ അണയുന്നു ഞാനിന്നു അനുഗ്രഹിച്ചീടേണമേ(2)

ഒരിക്കൽ ഞാൻ പറന്നുയരും
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ
Post Tagged with


Leave a Reply