Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാടാം പാടാം പാടാം നാം പുത്തൻ പാട്ടുകൾ

പാടാം പാടാം പാടാം നാം
പുത്തൻ പാട്ടുകൾ പാടാം
നമ്മെപ്പോലെ നന്മലഭിച്ചവർ
മന്നിതിലില്ലല്ലോ

ശിക്ഷകൾ പോയല്ലോ നാം
രക്ഷിതരായല്ലോ വിമോചിതരായല്ലോ
ശിക്ഷായോഗ്യർ
ദൈവത്തിന്നവകാശികളായല്ലോ;-

പാപച്ചേറ്റിൽ നാം ഹാ
വീണു വലഞ്ഞപ്പോൾ നാം താണു കരഞ്ഞപ്പോൾ
പാവനനാം ശ്രീയേശു നമ്മെ
താങ്ങിയെടുത്തല്ലോ;-

എത്തിപ്പോകാത്ത നൽ
ഉത്തമസമ്പത്ത് നാം കാണും സ്വർഗ്ഗത്തിൽ
പുത്തൻപാട്ടിൻ പല്ലവി നിത്യത
മുഴുവൻ പാടും നാം;-

പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം
പാടാം നമ്മെ മറന്നു നമ്മൾ
Post Tagged with


Leave a Reply