Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാടും ഞാനേശുവിൻ അതുല്യ സ്നേഹത്തെ

പാടും ഞാനേശുവിൻ അതുല്യ സ്നേഹത്തെ
പാരിൽ പരദേശിയായ് പാർക്കുന്ന വീട്ടിൽ
പാവനമാം ചട്ടമെന്‍റെ കീർത്തനങ്ങളത്രെ
നാൾതോറും അവകളെ ധ്യാനിക്കുന്നു

യേശു എൻ പ്രിയൻ ക്രിസ്തേശു എൻ പ്രിയൻ
യേശുവേപ്പോൽ വേറെ പ്രിയനില്ലയേ

പർവ്വതമാം സമം പ്രശ്നങ്ങളാലെ
നിർവ്വാഹമില്ലാതെ ഞാനലയുമ്പോൾ
നിർമ്മാണപദ്ധതി തന്നിലവനെന്നെ നടത്തി
കർമ്മയോഗി ആക്കുന്നെന്നെ അനുദിനവും;-

കണ്ണുനീർ വഴിത്താര ഞാൻ നടന്നാലും
എണ്ണപ്പെട്ടോരാരും കൂട്ടില്ലെന്നാലും
എന്തിനു എൻ ഉള്ളം വൃഥാ കലങ്ങുന്നു അണുവും
എന്നെ സ്നേഹിക്കുന്ന യേശു ബലഹീനനോ;-

4കഷ്ടതയാകുന്ന കഠിന ശോധനയിൽ
നഷ്ടപ്പെടാതെന്‍റെ വിശ്വാസം കാപ്പാൻ
വിശ്വാസത്തിൻ നായകനും പൂർത്തിമാനുമായ
യേശുവെ മാത്രം ഞാൻ നോക്കിടുമേ;-

മണ്ണാമെൻ കൂടാരം അഴിഞ്ഞിടുമെന്നോ
എൻ പ്രിയൻ വരവും സമീപമായെന്നോ
ഏതിനും ഞാനൊരുങ്ങുന്നു കൃപയാൽ നാൾതോറും
എനിക്കെന്‍റെ ഇൻപ വീട്ടിൽ പോയാൽ മതി;-

ഒരുങ്ങീടുക തൻ പ്രിയ ജനമേ
ഓടി വാ കൃപയാം നദിയരികിൽ നിന്‍റെ മലിനത
Post Tagged with


Leave a Reply