Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാഹിമാം ദേവ ദേവ പാവനരൂപാ

പാഹിമാം ദേവ ദേവ, പാവനരൂപാ
പാഹിമാം ദേവ ദേവ

മോഹവാരിധി തന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി…

ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ
ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി…

ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി…

പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ
താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി…

ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര
കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി…

നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം
വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി…

ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ
പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി…

നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി…

ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി
താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി…

പരനെ നിൻ തിരുമുഖം കാൺമാൻ
പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ സാത്താൻ
Post Tagged with


Leave a Reply