Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാപ ശാപ ഘോര മൃത്യുവിന്നടിമയായ്

പാപ ശാപ ഘോര മൃത്യുവിന്നടിമയായ്
തീർന്ന പാപിയെന്നെ വീണ്ടെടുത്തവൻ

ദോഷ വ്യാകുലാധിയാൽ വലഞ്ഞ ദീനനാം
ശാപ പാത്രമായ് ഭവിച്ച ക്ഷീണനാമെന്നെ
താണിറങ്ങി വന്നു തേടി മാറിലണച്ച്
മാററമില്ലാ സ്നേഹത്തെ ഞാൻ വാഴ്ത്തിടും;- പാപ…

ഇത്രമാത്രം സ്നേഹമേകി എന്നെ വീണതാൽ
എത്ര നാളീ പാഴൂരുവിൽ ലഭ്യമാകുമോ
നാൾ മുഴുവൻ എന്നെ വീണ്ടെടുത്ത സ്നേഹത്തെ
വാഴ്ത്തിടും ഞാൻ വേറില്ലാശയൊന്നുമേ;- പാപ…

ക്ലേശമേറുമീമരുവിൽ ലേശം കൂസിടാ-
തോടുമെന്‍റെ നാടിനായ് ഞാൻ നോക്കിപ്പാർത്തതാം
ഘോരമാഴിയിന്നലമുറിച്ചു നീന്തി ഞാൻ
ശോഭനമാം നാട്ടിലെത്തിപ്പാർത്തിടും;- പാപ…

കോടി കോടി ദൂതരിൻ നടുവിൽ വെച്ചു ഞാൻ
വീണമീട്ടി പാടിടും നൽ തോത്രഗാനങ്ങൾ
എന്‍റെ താഴ്ചയിൽ എന്നെ ഓർത്ത നാഥനേ
നിന്‍റെ ദയ എത്രമാത്രം ശ്രേഷ്ടമേ;- പാപ…

പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ
പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്
Post Tagged with


Leave a Reply