Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ

പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ
പുത്രത്വം ഏകിയതാൽ
പുത്രനെ നല്കി രക്ഷയാം നൽ ദാനം
സ്നേഹമോടേകിയതാൽ

പാടും ഇന്നും എന്നും
ഓടും നിൻ പാതയിൽ
തേടും നിൻ മുഖത്തെ
എത്ര ശോഭനം എൻ ജീവിതം

നാശമാം കുഴിയിൽ ആശയറ്റോനായ്
ശാപത്തിൽ വസിച്ചപ്പോൾ
എൻ വിലാപം നീക്കി പുതുഗാനം നാവിൽ തന്നു
ഉത്സവ വസ്ത്രം തന്നതാൽ;- പാടും…

നിത്യനാം ദൈവം എൻ പക്ഷമാകയാൽ
നിത്യമാം ജീവൻ തന്നതാൽ
നിൻ തിരുനാമം നിത്യമെൻ ശരണം
നീ മതിയേ എനിക്ക്;- പാടും…

വിഹഗ സമാമയ് ചിറകുധരിച്ചെങ്കിൽ
ഉന്നതികളിൽ പറന്നും
ഉന്നതനാമെൻ ആത്മനാഥനെ
എന്നാത്മാവു കീർത്തിക്കും;- പാടും…

കോടാനുകോടി സൂര്യപ്രഭയേക്കാൾ
തേജസ്സേറും പ്രിയന്‍റെ
പൊൻ പ്രിയ മുഖം കാണുവാൻ ആവതാൽ
കാത്തു കാത്തിരിപ്പൂ ഞാൻ;- പാടും…

പാപത്തിൻ അടിമ അല്ല ഞാൻ
പാപം നിറഞ്ഞ ലോകമേ നിന്നെ
Post Tagged with


Leave a Reply