Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു

പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു
പാപീ ഉണർന്നു കൊൾക നീ

വലിയനാശം വന്നിടും കളിപ്പാൻ സമയമില്ല
ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി;-

കടലിൻ ഇരച്ചൽപോലെ ഇടിമുഴക്കം പോലെയും
വിധിനാളിൻ ഭയങ്കരം അടുത്തടുത്തു വരുന്നു;-

നിന്‍റെ വഴികളെയും അന്തർഭാഗങ്ങളെയും
തന്‍റെ തുലാസിൽ ദൈവം സന്തതം തൂക്കിടുന്നു;-

സത്യമാർഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും
മർത്യനാകുന്ന നിന്നെ കർത്തൻ വിളിച്ചിടുന്നു;-

നരകാഗ്നിയിൻ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാൻ
പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്;-

ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിൻ കൺകൾ
വെറുതേ കളയരുതേ ചുരുക്കമാംരക്ഷാകാലം;-

പാപി നിൻ മാനസേ ഓർക്ക ഖേദം വരിച്ചൊരു
ഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ ഒരുങ്ങി
Post Tagged with


Leave a Reply