Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരമാനന്ദമനുഭവിപ്പാൻ വരുവിൻ

പരമാനന്ദമനുഭവിപ്പാൻ
വരുവിൻ നരരേ വിരഞ്ഞോടി നിങ്ങൾ

പരമോന്നതനേശു ഇതാ
അരികിൽ വരുവാനുരചെയ്തീടുന്നു.

പരിശുദ്ധമതീവചനം
ഒരു കാലത്തിലും വരികില്ല ഭേദം

അരികിൽ വരുമാരെയുമെ
പിരിയാതെയെന്നും കരുതിടിമെന്നു

പരമോന്നത വാകൃമിതാ
ശരിയായ നിന്നോടി-ന്നുരചെയ്തിടുന്നു

വരിക തിരുസന്നിധിയിൽ
പരമാർത്ഥമെല്ലാം പറഞ്ഞിടുക നീ

ഒരരുമാത്രയും പാർത്തിടാതെ
വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിട്ടു പാപം

തിരിച്ചോരയിനാലെ നിന്‍റെ
പെരിയോരു പാപം കഴുകീടുമവൻ

പിറകോട്ടെറിഞ്ഞീടാമെന്ന്
പറയുന്നതിനെ അറിഞ്ഞീടുക നീ

പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനം
പരമപിതാവിനു സ്തുതിപാടാം അവനല്ലോ
Post Tagged with


Leave a Reply