Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരനേ നിൻ കൃപയാൽ എൻ ജീവിതം

പരനേ നിൻ കൃപയാൽ എൻ ജീവിതം
ഏറ്റം ശ്രേഷ്ഠം ഇഹത്തിലെന്നും
അങ്ങേ മാത്രം സേവിച്ചെന്നെന്നും
ക്രൂശിൽ നോക്കി യാത്ര ചെയ്യും ഞാൻ

എൻ തുമ്പ വേളയിൽ നിൻ പൊൻകരം
എന്നിൽ ആശ്വാസമേകീടുമ്പോൾ
നിൻ മാർവ്വിൽ ചാരുമ്പോൾ എൻ ദുഃഖം മായുന്നു
മിഴികൾ നിറഞ്ഞീടുന്നു

ഈ ലോകം നൽകിടും സൗഭാഗ്യങ്ങൾ
എന്നിൽ അശാന്തിയേകീടുമ്പോൾ
എൻ പ്രിയൻ നൽകീടും ആനന്ദം ഓർക്കുമ്പോൾ
എന്നുള്ളം തുടിച്ചീടുന്നെ

എൻ നാഥൻ നൽകിടും നൽവരങ്ങൾ
എന്‍റെ ജീവിതം മാറ്റിടുമ്പോൾ
സ്വർഗീയ രാജന്‍റെ കൂടൊന്നു ചേരാനായി
എന്നെ ഞാൻ അർപ്പിക്കുന്നെ

പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ
പരമതാതന്‍റെ വലമമരുന്ന പരമ
Post Tagged with


Leave a Reply