Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പരനെ നിൻ തിരുമുഖം കാൺമാൻ

പരനെ നിൻ തിരുമുഖം കാൺമാൻ
തിരു സന്നിധി അണയുന്നു ഞാൻ
ദുരിതങ്ങളിൻ യാബോക്കിൻ കടവിൽ
നിന്‍റെ പാദത്തിൽ വീഴുന്നു ഞാൻ

എന്‍റെ ഉറവിടം നീ എന്‍റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും

എന്‍റെ തോൽവികൾ ജയമായ് മാറ്റും
ജയ വീരൻ നീയല്ലയോ
എന്‍റെ നഷ്ടങ്ങൾ ലാഭമായ് മാറും
തിരുനാമത്തിൻ മഹാത്മ്യത്താൽ;- എന്‍റെ..

സ്വന്തമായ് നീ എന്‍റെ ചാരേ
ബന്ധുക്കൾ അക്കരയിൽ
അനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞു
അതിശയമാം പാത തുറന്നു;- എന്‍റെ..

പരനേ നിന്നെ കാൺമാൻ
പകരണമേ കൃപ പകരണമേ നാഥാ
Post Tagged with


Leave a Reply