Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പതറാതെൻ മനമേ നിന്‍റെ നാഥൻ

പതറാതെൻ മനമേ നിന്‍റെ നാഥൻ ജീവിക്കുന്നു
ആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെ

മനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെ
മനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കും
കാത്തിരിക്കൂ നിന്‍റെ നാഥനെ കഴുകൻപോൽ പറന്നുയരും;- പതറാ…

ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ല
പിരിയാതെ തന്‍റെ മേഘം നിൻ കൂടെ യാത്രചെയ്യും
മന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ;- പതറാ…

യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെ
ഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേ
കണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ്;- പതറാ…

പതറിടല്ലേ നീ തളർന്നീടല്ലേ
പാതാളമെ മരണമെ നിന്നുടെ ജയമെവിടെ
Post Tagged with


Leave a Reply