Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പത്തുകമ്പി വീണയോടെ ചേർന്നു പാടാം

പത്തുകമ്പി വീണയോടെ
ചേർന്നു പാടാം യേശുവിന്
കാൽവറിയിലെൻ പാപം പോക്കാൻ
പാഞ്ഞൊഴുകി തിരുനിണം

എത്ര നാൾ ലോക മൃത്യുപാതേ
തത്രപെട്ടോടി ഞാൻ വൃഥാവായ്
മായ ലോകം വേണ്ടെനിക്കിനി
മൽപ്രാണപ്രിയന്‍റെ പാതമതി;-

എത്രയെത്ര ശുദ്ധർ ഗണം
പട്ടുപോയി ഈ പോർക്കളത്തിൽ
വീണിടാതെ ഓട്ടം തികപ്പാൻ
താങ്ങിടണേ തൃക്കൈകളിൽ;-

അല്ലൽ തിങ്ങിടുമീ മരുവിൽ
ആശ വിടാതെ യാത്ര തുടരാം
കണ്ണിൻ മണിപോലേശു നാഥൻ
കരത്തിലൻപായ് താങ്ങിടും;-

മുൾമുടി ചൂടി യെരുശലേമിൻ
വീഥിയിലൂടെ നടന്ന നാഥൻ
പൊന്നിൻ കിരീടം ചൂടിയൊരുനാൾ
രാജാധി രാജാവായി വന്നീടുമേ;-

മുത്തുമണിമയ വിൺപുരിയിൽ
പളുങ്കു നദിയുടെ തീരത്ത്
ജീവവൃക്ഷഫലം ഭുജിപ്പാൻ
കാലമായ്-ഹല്ലേലുയ്യാ;-

പാട്ടോടെ ഞാൻ വന്നീടുമേ
പതിനായിരം പേർകളിൽ പരമസുന്ദരനായ മണവാളൻ
Post Tagged with


Leave a Reply