Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി ചെലവിടും

ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി
ചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാം

ഇലയല്ലാതൊരു ചെറുകനിപോലുമില്ല
ഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേ

കിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കി
കള നീക്കി വളമിടുന്നോരു കൊല്ലം കൂടെ

ബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടു
ഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേ

ഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്ക
വലിയ ശാപമതിനു കൊടുത്തേശുമശിഹ

ഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽ
പൗലോസു പറയുന്ന ഫലം നമ്മിൽ വേണം

സ്നേഹം സമാധാനം ദീർഘക്ഷമയും
ഇത്യാദിയാം ഫലം ഏകണം മേന്മേൽ

പ്രാണപ്രീയാ യേശു നാഥാ ജീവൻ തന്ന
പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു
Post Tagged with


Leave a Reply