Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പിതാവിന്നു സ്തോത്രം തൻ

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്
തൻ നാമത്തിൻ ശ്രേഷ്ഠത കീർത്തിപ്പാനായ്
പുരോഹിതവംശം നാം വിശുദ്ധരും
തൻ നിത്യമഹത്ത്വത്തിൻ അംശികളും

വാഴ്ത്തുവിൻ പാടുവിൻ സർവ്വഗോത്രങ്ങളെ
വാഴ്ത്തുവിൻ പാടുവിൻ സ്തുതി സ്തോത്രങ്ങളെ
പിതാവിന്‍റെ സന്നിധിയിൽ വരുവിൻ
തൻ പുത്രൻ മുഖാന്തരം വന്ദിച്ചിടിൻ

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്
താൻ ലോകത്തെ സ്നേഹിച്ച സ്നേഹത്തിന്നായ്
എല്ലാവരിൻ പാപത്തെ നീക്കിടുവാൻ
തൻ മാർവ്വിലെ പുത്രനെ അയച്ചു താൻ

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്
തൻ മുദ്രയാം ആത്മാവിൻ ദാനത്തിനായ്
അബ്ബാ! എൻ പിതാവേ! എന്നുരച്ചിടാൻ
ഈ ഹീനരെ യോഗ്യന്മാരാക്കിടിനാൻ

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്
പിശാചിൻ പ്രവൃത്തികൾ അഴിപ്പാനായ്
സേനാപതി നമുക്കിങ്ങിമ്മാനുവേൽ
നാം ജയം കൊണ്ടാടുന്നു ശത്രുവിന്മേൽ

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്
തൻ നിത്യസൂക്ഷിപ്പിൻ വാഗ്ദാനത്തിന്നായ്
തൻ ആടുകളൊന്നും നശിക്കയില്ല
തൻ കൈയിൽ നിന്നാരും പറിക്കയില്ല

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്
ഒരുങ്ങിയ സ്വർഗ്ഗീയ ഭാഗ്യത്തിന്നായ്
തന്‍റെ തിരുമുഖം നാം കാണും സദാ
പ്രകാശത്തിൽ വാഴും നാം ഹല്ലേലുയ്യാ!

പോക നീ എന്നെ വിട്ടു സാത്താനെ
പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും
Post Tagged with


Leave a Reply