Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പോക നീ എന്നെ വിട്ടു സാത്താനെ

പോക നീ എന്നെ വിട്ടു സാത്താനെ
ഞാൻ യേശുവിൽ ആശ്രയം വെച്ചിടുന്നു

നിന്‍റെ അടിമയായ് ഇന്നോളം നടന്നു ഞാൻ
നിന്‍റെ നുകത്തിൻ കീഴിൽ എന്നെ ഏൽപ്പിച്ചു ഞാൻ
നിന്‍റെ പാപത്തെ എന്നിൽ നീ കലർത്തിയതാൽ
നിന്‍റെ ശാപത്തിൽ പങ്കാളി ആക്കി എന്നെ

ആത്മമൃത്യരോടു ചേർന്നു നടന്നു ഞാൻ
ആത്മമരണത്തിൻ കുഴിയും കണ്ടു ഞാൻ
ആത്മജീവൻ നൽകുവാൻ യേശു വന്നു
ആത്മാവിൽ എന്നെ ഉയിർപ്പിച്ചു താൻ

യേശു വഹിച്ചു എൻ ശാപത്തെ ക്രൂശിന്മേൽ
യേശു ജയിച്ചു മരണവും പാതാളവും
യേശു ഉയിർത്തു മൂന്നാംനാൾ ആത്മാവിനാൽ
യേശു തേജസിൽ സ്വർഗ്ഗേ പോയതാൽ

ഇനി നടക്കും യേശുവിൻ നുകത്തിൻ കീഴിൽ
ഇനി അധികാരം നിനക്കില്ലെൻ ജീവിതത്തിൽ
ഇനി ഞാൻ ചെയ്യും യേശുവിൻ സേവയെന്നും
ഇനിയവൻ താൻ എൻ ആശ്രയവും

രാജരാജൻ വരും ദൂതസേനയുമായ്
രാജശ്രേഷ്ഠൻ നിന്നെ പൂട്ടും ഏറിയനാൾ
രാജൻ ആയിരാമാണ്ടു ഭരിക്കും ഭൂവിൽ
രാജാവോടൊത്തു വാഴും ഞാനും

പോകല്ലെ കടന്നെന്നെ നീ പ്രീയ യേശുവേ
പിതാവിന്നു സ്തോത്രം തൻ
Post Tagged with


Leave a Reply