Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പ്രാർത്ഥന കേൾക്കണമേ എൻ

പ്രാർത്ഥന കേൾക്കേണമേ കർത്താവെ
എൻ യാചന നൽകണമേ

പുത്രന്‍റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾക്കുത്തരം
തന്നരുളാം എന്നുള്ളൊരു വാഗ്ദത്തം പോൽ ദയവായ്;-

താതനും മാതാവും നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ-
വേറാരുമെൻ ആതങ്കം നീക്കിടുവാൻ;-

നിത്യതയിൽ നിന്നുള്ളത്യന്തസ്നേഹത്താൽ ശത്രുതയെയകറ്റി
എനിക്കു നീ പുത്രത്വം തന്നതിനാൽ;-

സ്വന്തകുമാരനെ ആദരിയാതെൻമേൽ സിന്ധുസമം കനിഞ്ഞ
സംപ്രീതിയോ-ടന്തികെ ചേർന്നിരുന്നേൻ;-

ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ ഉത്തരം നൽകിയതോർ
ത്തത്യാദരം തൃപ്പാദം തേടിടുന്നേൻ;-

കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിൻ തുല്യമില്ലാദയയോർ
ത്തിതാ വന്നേൻ നല്ലവനേ സദയം;-

യേശുവിൻ മൂലമെൻ യാചനനല്കുമെന്നാശയിൽ കെഞ്ചിടുന്ന-
തല്ലാ-തെന്നിൽ ലേശവും നന്മയില്ലേ;-

പ്രാണപ്രിയാ നിൻ വരവതും കാത്ത്
പ്രതികൂലങ്ങൾ മദ്ധ്യേ
Post Tagged with


Leave a Reply