Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പുരുഷാരത്തിന്‍റെ ഘോഷം പോലെ

പുരുഷാരത്തിന്‍റെ ഘോഷം പോലെ
പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
തകർത്തയിടി മുഴക്കം പോലെ
ഹല്ലേലുയ്യാ ആർത്തുകേൾക്കാം വേഗം

ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…
ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…

തലമുറയായ് കേട്ടിടുന്ന പ്രവചനം നിറവേറും
യുഗയുഗമായ് കാത്തിടുന്ന കർത്താവു വന്നിടും
അന്നു സന്തോഷം മഹാ സന്തോഷം
ദൈവജനത്തിന് സന്തോഷം

നിരനിരയായ് ചേർന്നിടുന്ന ദൈവജനം ആനന്ദിക്കും
അണിയണിയായ് കൂടിവന്ന് ഹല്ലേലുയ്യാ പാടിടും
അന്നു സന്തോഷം മഹാ സന്തോഷം
ദൈവജനത്തിന് സന്തോഷം

പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നു
പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ നാം
Post Tagged with


Leave a Reply