Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നു

പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നു
ശക്തിയോടെ തൻ സേവ ചെയ് വാൻ
രക്തത്താൽ കഴുകും രക്തത്താൽ ജയിക്കും
ശക്തിയോടെ തൻ സേവ ചെയ് വാൻ(2)

കൃപ വ്യാപരിക്കട്ടെ(2)
ബലം ഏറ്റെടുക്കട്ടെ(2)

കണ്ണുനീരിൻ താഴ്വര കടന്നീടുമ്പോൾ
മുൻമഴയാൽ അനുഗ്രഹം അയച്ചീടുന്നു(2)
മേൽക്കുമേൽ ബലം തന്നു നടത്തീടുന്നു
തോൽവയില്ലാതവൻ നടത്തീടുന്നു(2);-

നരിയാണിയോളമല്ല മുട്ടോളമല്ല
അരയോളമല്ല ഈ ആത്മാവിൻ നദി(2)
നീന്തിയിട്ടല്ലാതെ കടന്നീടാത്ത
അഭിഷേകത്തിൻ നദി അയച്ചീടുന്നു(2);-

അന്ധകാരം ഭൂമിയെ മൂടിടുമ്പോൾ
കൂരിരുട്ട് ജാതിയെ മൂടിടുമ്പോൾ(2)
യഹോവ വെളിച്ചമായ് ഉദിച്ചിടുന്നു
തന്‍റെ ശക്തി ഇതാ വീണ്ടും അയച്ചിടുന്നു(2);-

ബാല്യക്കാരോ ക്ഷീണിച്ചു തളർന്നു പോകും
യൗവനക്കാരോ വേഗം ഇടറി വീഴും(2)
യഹോവയെ കാത്തിടുന്നോർ ശക്തി പുതുക്കും
കഴുകൻപോലെ ചിറകടിച്ചുയരും(2);-

പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ
രാജാധിരാജൻ ദേവാധി ദേവൻ മേഘത്തിൽ
Post Tagged with


Leave a Reply