Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ

രക്ഷിപ്പാൻ കഴിയാതെവണ്ണം
രക്ഷകാ നിന്‍റെ കൈ കുറുകീട്ടില്ല
കേൾക്കുവാൻ കഴിയാതെവണ്ണം
കേൾവിയും നിനക്കൊട്ടും കുറഞ്ഞിട്ടില്ല

യഹോവാ ഭക്തൻമാർ തമ്മിൽ പറയും
യഹോവ ശ്രദ്ധയോടതു ശ്രവിക്കും
അരുതാത്തൊരു വാക്കുരിയാടാതെൻ
അധരം നീ കരുതണമെ

നിന്‍റെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടോർ
നിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾ
സ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾ
തരുമരുളിയപോൽ കൃപകൾ

മഴ വീഴാതെയാകാശം അടച്ചിടുവാൻ തീ-
മഴ വീണ് യാഗപീഠം ദഹിച്ചിടുവാൻ
ഏലിയാവിൻ ബലമിന്നു പകരേണമേ
ബലഹീനരിൻ ഉടയവനേ

രാജാധി രാജനേശുവെ നിൻ സന്നിധിയിൽ
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ
Post Tagged with


Leave a Reply