Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രാവിൽ ഗദസമനേ പൂങ്കാവിലാകുല

രാവിൽ ഗതസമനേപൂങ്കാവിലാകുലനായ്
ദൈവകോപം വഹിച്ചു വീണു പ്രാർത്ഥിച്ച നാഥാ

പാപികളെ രക്ഷിപ്പാൻ പാപം ചുമന്നൊഴിപ്പാൻ
പാപപരിഹാരത്തിൻയാഗമായ്ത്തീർന്ന നാഥാ

കാൽവറിയിൽ കുരിശിൽ കാണുന്ന ദൈവസ്നേഹം
ദൈവകുമാരനല്ലോ എൻ പേർക്കു യാഗമായി

ഇന്നും എന്നും ശരണം രക്ഷകന്‍റെ ശരണം
ഒന്നുമതിൽ നിന്നെന്നെ നീക്കുകില്ലന്ത്യം വരെ

കാൽകരങ്ങളിലൂടെ ചിന്തിയേ പുണ്യരക്തം
ആകവെ ശുദ്ധമാക്കും പാപിയാം എൻ ഹൃദയം

രാവിലെ തോറും പരനെ നിൻ ദയ രാത്രിയിൽ
രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്
Post Tagged with


Leave a Reply