Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സഭയ്ക്കേകാടിസ്ഥാനം തൻ കാന്തനാം ക്രിസ്തു

സഭയ്ക്കേകാടിസ്ഥാനം
തൻ കാന്തനാം ക്രിസ്തു
വെള്ളം വചനം മൂലം
അവളെ വേൾക്കാൻ വാനം
വെടിഞ്ഞു താൻ തേടി
തൻ രക്തം ചൊരിഞ്ഞതാൽ
ജീവൻ അവൾ നേടി

നാനാ ജാതിക്കാരെന്നാൽ
ഒന്നവർ ഈ ഭൂമൗ
നീട്ടൊന്നത്ര രക്ഷയ്ക്കു
കർത്തൻ വിശ്വാസവും
ജനനം, സ്തുതി ഒന്നു
വിശുദ്ധ ഭോജനം
ഏകാശ അവർ ലാക്ക്
കൃപയാൽ നിറഞ്ഞു.

ലോകർക്കാശ്ചര്യം, നിന്ദ
പീഡ, ഞെരുക്കവും
ശിശ്മ, ഇടത്തൂടാലും
ഭിന്നിച്ചും കാൺകയാൽ
ശുദ്ധർ നോക്കി കരയും
എത്രനാൾക്കീ വിധം
വേഗം വ്യാകുലം മാറും
വരും നിത്യാനന്ദം

പോരാട്ടം സങ്കടങ്ങൾ
പ്രയത്നം ഇരിക്കെ
വാഞ്ചിക്കുന്നുണ്ട് സഭ
പൂർണ്ണശാന്തതയെ
കാത്തിരിക്കും മഹത്വം
ദർശിക്കും നാൾവരെ
ജയം കൊള്ളും മാ സഭ
ആശ്വസിക്കും വരെ

ഭൂവിൽ ത്രിയേകനോടു
സംസർഗ്ഗം സഭയ്ക്കു
ജയിച്ച ശുദ്ധരോടു
രഹസ്യ കൂട്ടായ്മ
ഹാ ശുദ്ധർ, ഭാഗ്യവാന്മാർ
ഞങ്ങളും അവർ പോൽ
സ്വർഗ്ഗേ താഴ്മയായ് വാസം
ചെയ്യാൻ അരുൾ കർത്താ

രത്തം ജയം ഓ ഹോ രത്തം ജയം
രാജാധി രാജനേ ദേവാധി ദേവനേ
Post Tagged with


Leave a Reply