Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു

സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു

അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം;-

കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്‍റെ
കണ്ണുനീരെല്ലാം തുടയ്ക്കും;-

കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്‍റെ ചാരേയുണ്ട്
നാഥനെന്നും വല്ലഭനായ്;-

വിണ്ണിലെന്‍റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ;-

രത്തം ജയം ഓ ഹോ രത്തം ജയം
രാജാധി രാജനേ ദേവാധി ദേവനേ
Post Tagged with


Leave a Reply