Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സങ്കേതമാമം നൽ നഗരം

സങ്കേതമാമം നൽ നഗരം
ശാന്ത സുന്ദരമാം നൽ ദേശം
സർവ്വ ഭൂവാസികളിൻ രക്ഷയ്ക്കായ് പണിയും
സർവ്വേശു രാജന്‍റെ ഭവനം

കാലങ്ങളേറെ കഴിയുകയില്ല
കാന്തനാം യേശു വന്നീടും
കഷ്ടങ്ങളോ മാറിടുമേ
കണ്ണീരിൻ വിലാപങ്ങൾ മാറും

സ്തുതി ഗീതം പാടി പുകഴ്ത്തും
പുതിയൊരു യെരുശലേം നാട്ടിൽ
പൊന്നിൻ പ്രഭയേറും രാജാധിരാജൻ
നീതിയിൻ സൂര്യനായ് വാഴും;-

ലോകത്തിലവൻ ചെയ്ത നന്മകളോർക്കുമ്പോൾ
മാനസ്സം നന്ദിയാൽ പിടയുന്നു
പാപത്തിൽനിന്നെന്നെ വീണ്ടെടുപ്പാനായ്
കാൽവറിക്കുരിശങ്ങേറി

സ്തുതി ഗീതം പാടി പുകഴ്ത്തും
പുതിയൊരു യെരുശലേം നാട്ടിൽ
പൊന്നിൻ പ്രഭയേറും രാജാധിരാൻ
നീതിയിൻ സൂര്യനായ് വാഴും;-

സ​ങ്കേതമേ നിന്‍റെ അടിമ ഞാനേ ഘോഷിക്കുമേ
സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ
Post Tagged with


Leave a Reply