Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ

സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ തന്നല്ലോ

പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു
പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു
പാപിയാമെന്നെയും വീണ്ടെടുത്തു;- സന്താപം…

വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
വഴി സത്യം ജീവനാം യേശു എന്നിടയൻ
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു;- സന്താപം…

ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ
ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി
തിരുക്കരത്താലവൻ താങ്ങി നടത്തും;- സന്താപം…

ആരും തരാത്തവിധം ആനന്ദം തൻസവിധം
അനുദിനം അധികം അനുഭവിക്കുന്നു ഞാൻ
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ;- സന്താപം…

പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ
സൗജന്യമാണീ സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനന്തിരിവിൻ;- സന്താപം…

സമയാമാം രഥത്തിൽ ഞാൻ സ്വർ
രക്‌തത്താലെ അവനെന്നെ വിലക്കു വാങ്ങി
Post Tagged with


Leave a Reply