Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സാറാഫുകൾ ആരാധിക്കും

സാറാഫുകൾ ആരാധിക്കും
പരിശുദ്ധനെ ആരാധിക്കുന്നേ
ആർത്തുപാടും ദൂതർ മദ്ധ്യത്തിൽ
സാധു ഞാനും ആരാധിക്കുന്നേ

പാദങ്ങൾ മൂടി മുഖം മറച്ച്
പറന്നവർ ആരാധിക്കുമ്പോൾ
വിശ്വാസ കണ്ണാൽ പ്രിയൻ മുഖത്തെ
നോക്കി ഞാനും ആരാധിക്കുന്നേ

അശുദ്ധമാം എൻ അധരങ്ങളും
ശുദ്ധിയില്ലാ എൻ നാവിനെയും
തൊട്ടീടുക നിൻ ആത്മാവാകും
തീക്കനലിനാൽ ശുദ്ധീകരിക്ക

മുഴങ്ങിടുന്നു ദൈവ ശബ്ദം
ആരെ ഞാനിന്നയക്കേണ്ടു
അടിയനിതാ അയക്കേണമെ
സമർപ്പിക്കുന്നെൻ സർവ്വസ്വവും ഞാൻ

സാറാഫുകൾ ഭക്തിയോടെപ്പോഴും ആർത്തീടുന്നു
സന്തോഷിപ്പിൻ വീണ്ടും സന്തോഷിപ്പിൻ
Post Tagged with


Leave a Reply