Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സർവവും സൃഷ്ടിച്ച കർത്താവേ നിൻ

സർവ്വവും സൃഷ്ടിച്ച കർത്താവേ നിൻ
ഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻ

ദരിദ്രനായി തീർന്നഹെ നിൻ കൃപയിൽ
തിരിച്ചുവരുത്തുവാനായി മർത്യരെ
പെരുത്തദുഃഖം നിനക്കിങ്ങുവന്നു
ഞെരുക്കങ്ങളനവധി അനുഭവിച്ചു;-

പാപത്താൽ ദൈവത്തിൻ വൈരികളായി
ശാപത്തിലകപ്പെട്ടു മനുജർക്കായി
പാപത്തിൻ ഭാരങ്ങളേറ്റിടുവാൻ
ദസന്‍റെ രൂപത്തെ എടുത്തതു നീ;-

മരണത്തെ രുചിച്ചു നീ ക്രൂശിലെന്‍റെ
നരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻ
കരുണയിൻ വൻനദി യേശുപരാ
കരയിച്ചു പാപിയിൻദുരിതം നിന്നെ;-

നിൻ മഹാ സ്നേഹം ഞാനോർത്തിടാതെ
അന്ധനായി പാപത്തിൽ ജീവിച്ചയ്യോ
സ്നേഹമുള്ളേശുവെന്നരികിൽ വന്നു
പാപത്തെ നീക്കിത്തൻ മാർവിലാക്കി;-

ആടുകൾക്കിടയനാമേശുവേ നീ
അടിയനെ ദിനം തോറും നടത്തണമേ
പച്ചമേച്ചിൽ സ്ഥലമെനിക്കു നൽകീ-
ട്ടിമ്പമായി ദിനംതോറും നടത്തണമേ;-

മരണത്തോളം നിന്നിൽ വിശ്വസ്തനായി
പാർക്കുവാനെന്നെ നീ കാക്കണമേ
തിരുമേനിയെഴുന്നെള്ളി വെളിപ്പെടുമ്പോ-
ളരികിലീ അടിയനും കാണണമേ;-

നാഥനേ എൻ യേശുവേ
നീ കൂടെ പാർക്കുക എൻയേശു രാജനേ
Post Tagged with


Leave a Reply