Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സൗന്ദര്യത്തിന്‍റെ പൂർണ്ണതയാകുന്ന സീയോനിൽ

സൗന്ദര്യത്തിന്‍റെ പൂർണ്ണതയാകുന്ന സീയോനിൽ
നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ

തേൻമൊഴി തൂകുന്ന നിന്‍റെ പൊന്മുഖം കാണ്മാൻ
അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ

അന്ധകാരംകൊണ്ടു മൂടപ്പെട്ട ലോകത്തിൽ എന്നെ
വീണ്ടെടുത്ത രക്ഷിതാവേ ദിനം മുഴുവൻ സൂക്ഷിക്ക;-

രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ്
ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ;-

ഈ പകലെൻ ജീവിതത്തിൽ തെറ്റുവരാതെ
രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താൽ താങ്ങണേ;-

ജയകരമാം ജീവിതം ഞാൻ ചെയ്തിടുവാനായ്
അധികാരമുള്ളേശുവിന്‍റെ തിരുമാർവ്വിൽ ഞാൻ ചാരുന്നേ;-

യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർ
നാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നു;-

സീയോൻ മണാളനെ ശാലേമിൻ പ്രിയനെ നിന്നെ
സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ
Post Tagged with


Leave a Reply