Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സീയോൻ നഗരവാസമെൻ

സീയോൻ നഗരവാസമെൻ
ജീവിതത്തിൻ ആശയെ

ആനന്ദം ആനന്ദം ആനന്ദമേ-എൻ
കത്തനോടൊത്തുള്ള വാസമേ

പാപം നിറഞ്ഞ ലോകമേ-നിൻ
ഭാഗ്യം എനിക്കു വേണ്ടായേ
ദോഷം നിറഞ്ഞ ദേശം വിട്ടെൻ
യേശുവിൻ പിൻപേ പോകുന്നേ;- ആനന്ദം

ക്രൂശിൻ വചനം കേൾക്കുമ്പോൾ-എൻ
കൺകൾ നിറഞ്ഞു കവിയുന്നേ
നാഥൻ സഹിച്ച പാടുകൾ-എൻ
രക്ഷയ്ക്കായിത്തീർന്നല്ലോ;- ആനന്ദം

ഉണർന്നിരുന്നു പ്രാർത്ഥിക്കാം
കോട്ടകാത്തു സൂക്ഷിക്കാം
വിളക്കിൽ എണ്ണ കുറയതെ-നാം
വിരുതിനായ് മുന്നേറിടാം;- ആനന്ദം

അധർമ്മം ദിനവും പെരുകുന്നേ
ദൈവസ്നേഹം കുറയുന്നേ
വരവിൻ നാളും അടുക്കുന്നേ
വിശുദ്ധികാത്തു നാം ഒരുങ്ങീടാം;- ആനന്ദം

നാഥനേ എൻ യേശുവേ
നീ കൂടെ പാർക്കുക എൻയേശു രാജനേ
Post Tagged with


Leave a Reply