Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക

കേൾക്കാറായ് തൻ കാഹളധ്വനി-നാംപോകാറായ്
ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ

സർവ്വായുധങ്ങൾ ധരിച്ചീടുക
ദുഷ്ടനോടെതിർത്തു നിന്നു വിജയം നേടുവാൻ;-

ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുഗങ്ങൾ വാഴും സ്വർഗ്ഗ സീയോനിൽ;-

പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രീയൻ പൊന്മുഖം;-

ആനന്ദമേ, നിത്യാനന്ദമേ
കാന്തനോടു വാഴും കാലം എത്ര ആനന്ദം;-

നാഥനേ എൻ യേശുവേ
നീ കൂടെ പാർക്കുക എൻയേശു രാജനേ
Post Tagged with


Leave a Reply