Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ
കാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്
മേഘത്തിൽ നമ്മെയും ചേർത്തിടാറായ്

ആയിരമായിരം വിശുദ്ധരുമായ്
കാന്തനാം കർത്താവു വന്നിടുമേ
ആർത്തിയോടവനായ് കാത്തിടാമേ;-

നാസ്തികരായ് പലരും നീങ്ങിടുമ്പോൾ
ക്രൂശിന്‍റെ വൈരികളായിടുമ്പോൾ
ക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;-

വാനഗോളങ്ങളെല്ലാം കീഴ്പ്പ‍െടുത്താൻ
മാനവരാകവേ വെമ്പിടുമ്പോൾ
വാനാധിവാനമെൻ അധിവാസമേ;-

ജാതികൾ രാജ്യങ്ങളുണർന്നിടുന്നേ
യൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേ
ആകയാൽ സഭയേ നീ ഉണർന്നിടുക;-

തേജസ്സിൻ പുത്രരെ കണ്ടിടുവാൻ
സൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾ
ആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;-

വാഗ്ദത്തം അഖിലവും നിറവേറുന്നേ
സീയോനിൽ പണി വേഗം തീർന്നിടുമേ
തേജസ്സിൻ കാന്തനും വെളിപ്പെടുമേ;-

സന്തോഷിപ്പിൻ സന്തോഷിപ്പിൻ കർത്താവിൽ
Post Tagged with


Leave a Reply