കാൽവറി കുന്നിലെ സ്നേഹമേ
കാൽവറി കുന്നിലെ സ്നേഹമേപാടുകൾ ഏറ്റ എൻ നാഥനെജീവൻ എനിക്കായി തന്ന നാഥാഅങ്ങയെ ഞാൻ എന്നും വാഴ്ത്തിടുന്നു(2)ഉറ്റവർ മാറിലും മാറാത്തവൻഉറ്റ സഖിയെന്റെ യേശു നാഥൻഅമ്മ മറന്നാലും മറക്കാത്ത നിൻസ്നേഹത്തെ ഓർത്തു ഞാൻ പാടിടുമേ(2)രോഗക്കിടക്കയിൽ ആശ്വാസമേരോഗിക്കു വൈദ്യനാം യേശുവേകണ്മണിപോലെന്നെ കാത്തിടുന്നനിൻ കൃപ ഓർത്തു ഞാൻ പാടിടുമേ(2)
Read Moreകാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്‍റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….
Read Moreകാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ
കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ സമയമില്ലിനിയും പ്രിയനെന്നേ ചേർത്തിടാൻ(2)സ്വർഗ്ഗത്തിൽ എനിക്കായൊരുക്കും വീടതിൽ നിത്യമായി വാണിടുവാനായി (2)നിന്നിൽ മാത്രം ആശ്രയിച്ചു ജീവിക്കും ഈ ലോകത്തിൽ ജീവിക്കും നാളെല്ലാം (2)സ്വർഗ്ഗത്തിൽ ഞാൻ പോകും നിശ്ചയം എന്‍റെ പ്രീയനെന്നേ സ്നേഹിക്കുന്നതിനാൽ (2)
Read Moreകാൽപതിക്കും ദേശമെല്ലാം
കാൽപതിക്കും ദേശമെല്ലാംഎന്‍റെ രക്ഷകനു സ്വന്തമാകുംകൺമുമ്പിൽ കാൺമതിൽകാൽവരികൊടി പറക്കുംപറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടിഹാലേലൂയ്യാഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമംഹാലേലൂയ്യാഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽഹാലേലൂയ്യാമുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നുഹാലേലുയ്യാതുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾഹാലേലൂയ്യാവളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെഹാലേലൂയ്യാ
Read Moreകാൽവറി കാൽവറി കർത്തൻ നിൻ നിണം
കാൽവറി കാൽവറി കർത്തൻതൻ നിണം ചൊരിഞ്ഞിടംഎൻപേർക്കായ് ജീവൻ നൽകി താൻഒരുക്കി പുതുവഴി (2)കുരിശിൽ പാടു പെട്ടു തകർന്നുനാഥൻ മേനി എനിക്കായികുഞ്ഞാട്ടിൻ രകം എന്നെ കഴുകിതീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി…അനുഗ്രഹിക്കൂ ഈ അപ്പത്തെതാത നിൻ ദേഹം പിളർന്നതാൽനുറുക്കുക എന്നെ മുറ്റുമായ്ശുദ്ധമാക്കാ ഉള്ളിൽ നിന്നും (2);- കാൽവറി..വാഴ്ത്തുക ഈ ദ്രാക്ഷാരസത്തതിരു നിണം നീ ചൊരിഞ്ഞതാൽകഴുകി എൻ പാപക്കറകളെല്ലാംകാൽവറിയിലെ യാഗമതാൽ(2);- കാൽവറി…ഞാൻ എന്തുള്ളു എനിക്കായ് മരിപ്പാൻനിൻ കരുണ ഒന്നു മാത്രംഎൻ ജീവനെ തിരു സേവയ്ക്കായിപൂർണ്ണമായും നൽകിടുന്നു (2);- കാൽവറി…എല്ലാം വിട്ടെന്നും അങ്ങ പിൻപറ്റുവാൻകൃപതരിക […]
Read Moreകാൽവറി കാൽവറി നിൻ സ്നേഹം വർണ്ണി
കാൽവറി കാൽവറിനിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേമരക്കുരിശുമേന്തി മാ മലയിൽനടന്നല്ലോ എൻ പ്രാണനാഥനവൻശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറിലോകത്തിൻ പാപത്തെ വഹിച്ചിടുവാൻഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നുപ്രാണവേദനയാൽ ഞരങ്ങിടുന്നുപ്രാണ പ്രിയനവൻ എൻ പേർക്കായി;- കാൽവറികാൽകരങ്ങൾ ഇരുമ്പാണികളാൽക്രൂശിൽ തറച്ചല്ലോ ദുഷ്ട ജനംഎനിക്കായ് സഹിച്ചതാം വേദനയോർത്താൽഎന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറിപെരിയ കുന്തം കൊണ്ടു കുത്തിയല്ലോനീചനാം പടയാളി തിരുഹൃദയത്തിൽപാഞ്ഞൊഴുകിടുന്ന പുണ്യരക്തംപാപികളെ ശുദ്ധരാക്കിയല്ലോ;- കാൽവറിപാടിടും ഞാനെന്നും നിൻ സ്നേഹത്തെവർണ്ണിക്കും ഞാനെന്നും നിൻ ത്യാഗത്തെരക്തത്താൽ ശുദ്ധനായ് ജീവിച്ചിടാൻകൃപയരുളീടണെ പ്രാണനാഥാ;- കാൽവറി
Read Moreകാൽവറി ക്രൂശതിൽ കാണുന്നില്ലേ നീ
കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീകാരുണ്യനായകൻ യേശുവിനെകാൽകരം തറച്ചും നെഞ്ചു പിളർന്നുംകാരണനാം പരമാത്മസുതൻ കാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ…നിൻ മനം ചിന്തിച്ച പാപങ്ങൾക്കായവൻശിരസ്സതിൽ തറച്ചു ശിതമകുടംനിൻ കൈകൾ ചെയ്തതും കാൽകൾ ചരിച്ചതുംപോക്കുവാനായീശൻ തറയ്ക്കപ്പെട്ടുവ്യഥകൾ വേദന നിന്ദകൾ പരിഹാസംനിനക്കായേറ്റതെന്നറിയുമോ നീകാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ;- കാൽവറി…സമർപ്പിക്കു നിന്നെ യേശുവിനായിന്ന്രക്ഷകനായ് ഉള്ളിൽ സ്വീകരിക്കുനിർമ്മലസ്നേഹത്തിൻ പാതയിൽ നടന്നാൽനിത്യകാലം പരൻ കൂടെ വാഴാംആത്മഫലങ്ങൾ വരങ്ങൾ കൃപകൾനിറഞ്ഞവനായി നീ ജീവിക്കുമോകാണുന്നില്ലേ മനുജാ നീ… കാരുണ്യനായകനെ;- കാൽവറി…
Read Moreകാൽവറി ക്രൂശിൽ കാണും സ്നേഹത്തിൽ പൂർണ്ണത
കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണതശത്രുവാം എന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്ഘോരവിപത്തുകളിൽ എന്നെ താൻശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടുംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽഎന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻനിന്ദയും ചുമന്നുപോം പാളയത്തിൻ പുറംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻതൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻതന്‍റെ മരണത്തോടങ്ങേകീഭവിക്കുവാൻക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽതീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോപെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോമുൻപടയായ് പിമ്പടയായ് […]
Read Moreകൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെകർത്തനെ സ്തുതിച്ചീടുവിൻത്രത്തിനാദത്തോടെ വീണയോടും കിന്നരത്തോടുംഉല്ലസിച്ചാർത്തിടുവിൻ (2)അവൻ നല്ലവൻ ദയ എന്നുമുള്ളത്അതുന്നതൻ സ്തുതി എന്നുമവന് (2)കോടി കോടി ദൂതഗണങ്ങൾവാഴ്ത്തി പുകഴ്ത്തിടുന്നുദൈവപുത്രനേശു മനുകുല രക്ഷയ്ക്കായിഅവനിയിൽ അവതരിച്ചു (2)നന്മചെയ്തു. നാടെങ്ങും നടന്നവൻകണ്ണുനീർ അകറ്റുവാനായ്പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽജീവനെ തന്നുവല്ലോ (2)പൊന്നു നാഥാ എന്നു മേലേ വന്നീടുമോഎന്നെയും ചേർത്തീടുവാൻനോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേവേഗം വന്നീടണമേ (2)
Read Moreകാൽവറി ക്ര്യൂശിൽ കാണുന്ന ദൈവത്തിൻ സ്നേഹം
1.കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹംഎന്നെയും വീണ്ടെടുത്ത എന്‍റെ രക്ഷകൻ സ്നേഹംഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹംഎത്ര സ്തുതിച്ചാലും മതിവരുമോ?2.ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻനാശപാപിയായ എന്‍റെ ശാപശിക്ഷ ഏറ്റെടുത്തുക്ര്യൂശിൽമരിച്ചു ജയംവരിച്ചുഅതെത്ര സ്തുതിച്ചാലും മതിവരുമോ?3.താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടുംശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തിതോളിലേന്തിടും പ്രിയൻ സ്നേഹത്തഎത്ര സ്തുതിച്ചാലും മതിവരുമോ?4.സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻസ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമംനിത്യം പാടീടും കർത്തൻ സ്നേഹത്തഎത്ര സ്തുതിച്ചാലും മതിവരുമോ?
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

