ആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി
ആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി
ക്കേശു മഹാ രാജ സന്നിധിയിൽ
ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു
കർത്താവേ! നീയെന്റെ സങ്കേതമാകയാൽ
ഉള്ളിൽ മന:ക്ളേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നു നാഥാ
എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ
ബാഖായിൻ താഴ്‌വരയത്രേയിതു
സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ-
ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ
കൂടാരവാസികളാകും നമുക്കിങ്ങു
വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്?
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ
മീതെ നമുക്കായി വച്ചിട്ടുണ്ട്
ഭാരം പ്രയാസങ്ങളേറും വനദേശത്താ
കുലം ആത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറ്റം
കൃപ നൽകി പാലിച്ചിടും
കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ-
ക്കോർത്താലി ക്ഷോണിയിൽ മഹാദു:ഖം
എന്നാലും നിൻമുഖ ശോഭയതിൻമൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും