Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആരാധിക്കാം യേശുവേ ആരാധിക്കാം

ആരാധിക്കാം യേശുവേ, ആരാധിക്കാം കർത്തനെ
ആരാധിക്കാം എന്നുമെന്നും, ആരാധിക്കാം നാഥനെ
ആരാധന ആരാധന, രാജാധിരാജനു ആരാധന
ആരാധന ആരാധന, സ്വർഗ്ഗീയ താതനു ആരാധന(2)

ഗോൽഗോത്തായിൽ മരക്കുരിശിൽ
എൻ പാപങ്ങൾക്കായ് താൻ മരിച്ചു
പരിഹാസങ്ങൾ ഏറ്റെടുത്ത്
വേദനയോടെ താൻ മരിച്ചു
മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റു
മരണത്തെ അവൻ തോൽപിച്ചു(2);-

ആരാധന…

സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞിട്ട്
താണ ലോകത്തിലേക്ക് താൻ വന്നു
രക്ഷകനായി തീർന്നു അവൻ
ഇരുളിൽ വെളിച്ചം പകർന്നുവല്ലോ
സൗഖ്യ ദായകനായ് വെളിപ്പെട്ടു
മരണത്തെ അവൻ തോൽപിച്ചു(2);-

ആരാധന…

പിതാവിൻ ഹിതം നിവര്ർത്തിക്കാൻ
എപ്പോഴുമവൻ ബദ്ധപ്പെട്ടു
സത്യത്തിൻ പാത വെളിപ്പെടുത്തി
നീതിമാനായ് അവൻ ജീവിച്ചു
സ്വർഗ്ഗത്തിലേക്ക് വഴിതുറന്നു
മരണത്തെ അവൻ തോൽപിച്ചു(2);-

ആരാധന…

ആരാധിക്കും ഞാൻ ആരാധിക്കും
ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.