Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആർത്തിരയ്ക്കും തിരമാലകളാലും

ആർത്തിരയ്ക്കും തിരമാലകളാലും
ആർത്തിരമ്പും കൊടുങ്കാറ്റിനാലും
എൻ വിശ്വാസവഞ്ചി ആടിയുലയുമ്പോൾ
ലോകമാം ഗംഭീര സാഗരത്തിൽ

ഹല്ലേലുയ്യാ എൻ അമരക്കാരനാം യേശു
എന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല
സ്വർഗ്ഗസീയോൻ തീരത്തെത്തിക്കും(2)

മാരകമായ രോഗമാം അലകൽ
അലറിയാലും ആർത്തലച്ചാലും
നിരശയിൽ ഞാൻ തളർന്നുപോയെന്നാലും
വേദനയാൽ അലഞ്ഞു പോയാലും;-

ഹല്ലേലു…

ആപത്തനർത്ഥങ്ങളാം കൊടുങ്കറ്റും
എൻ പടകിന്മേൽ ആഞ്ഞടിച്ചാലും
എൻ യേശുനായകൻ എന്നെ നയിക്കുമേ
കൊടുങ്കറ്റ‍ിൽ കൂടി ആനന്ദമായ്;-

ഹല്ലേലു…

എല്ലാവരും എന്നെ കൈവെടിഞ്ഞാലും
എന്തെല്ലാം നഷ്ടമങ്ങു വന്നാലും
എൻ അമരക്കാരൻ അകലുകയില്ല
നഷ്ടത്തെ ലാഭമായി തീർത്തുതരും;-

ഹല്ലേലു…

മരണമാകും ഭീകര ചുഴിയിൽ
അകപ്പെട്ടാലും അലഞ്ഞുലഞ്ഞാലും
ഉയിർപ്പും ജീവനുമാകുമെൻ പ്രിയനാൽ
മരണത്തെ ജയിക്കും നിശ്ചയമായ്;-

ഹല്ലേലു…

ആർത്തുപാടി സ്തുതിച്ചിടാം
ആർപ്പിൻ നാദം ഉയരുന്നിതാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.